Site icon Malayalam News Live

നവകേരള സദസിന് വേദിയൊരുക്കാൻ മാലിന്യം നീക്കം ചെയ്തു; എഴുപത്തിയഞ്ച് ലോഡ് മാലിന്യം തള്ളിയത് ലോറി സ്റ്റാൻഡില്‍

കൊല്ലം: നവകേരള സദസിന് വേദിയൊരുക്കാൻ ലോറി സ്റ്റാൻഡില്‍ മാലിന്യം തള്ളിയതായി റിപ്പോര്‍ട്ടുകള്‍.

എഴുപത്തിയഞ്ച് ലോഡിലേറെ മാലിന്യമാണ് ഇവിടെ തള്ളിയത്. ഇരവിപുരം നിയോജക മണ്ഡലത്തിലാണ് സംഭവം. നവകേരള സദസിന്റെ വേദിയായ കന്റോണ്‍മെന്റ് മൈതാനത്തുകിടന്നിരുന്ന മാലിന്യമാണ് ഫുഡ് കോര്‍പറേഷൻ ഒഫ് ഇന്ത്യയുടെ ഗോഡൗണിന് സമീപമുള്ള ലോറി സ്റ്റാൻഡിലേക്ക് മാറ്റിയത്.

കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ശേഖരിച്ചിരുന്ന മാലിന്യം മുൻപ് കന്റോണ്‍മെന്റ് മൈതാനത്തായിരുന്നു ഇട്ടിരുന്നത്. നവകേരള സദസിനോടനുബന്ധിച്ച്‌ ചൊവ്വാഴ്ച മുതല്‍ മാലിന്യം ലോറി സ്റ്റാൻഡിലേക്ക് മാറ്റിത്തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറുപത്തിയഞ്ച് ലോറികളാണ് സ്റ്റാൻഡില്‍ ഉള്ളത്. മാലിന്യം നിറഞ്ഞതോടെ ഈ ലോറികള്‍ ഇപ്പോള്‍ റോഡിലിടേണ്ട അവസ്ഥയാണ്.

ലോറി സ്റ്റാൻഡില്‍ തള്ളിയ ശേഷം കന്റോണ്‍മെന്റ് മൈതാനത്ത് ബാക്കിവന്ന പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവ വലിയ കുഴിയെടുത്ത് മൂടുകയാണെന്നാണ് വിവരം. ഇതിനുമുകളില്‍ മണ്ണിട്ട് മിനുക്കാനുള്ള ജോലിയും ആരംഭിച്ചു.

Exit mobile version