Site icon Malayalam News Live

നാഷണൽ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൻ്റെ കേരള ടീമിലേക്ക് കോട്ടയം കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു

കുമരകം: നാഷണൽ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൻ്റെ കേരള ടീമിലേക്ക് ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു.

2024 ഡിസംബർ 27 , 28 തീയതികളിലായി ബാംഗ്ലൂരിൽ വച്ച് നടത്തുന്ന ദേശീയതല റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിലേക്കാണ് കേരള ടീമിലേക്ക് ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ

സെക്കൻഡറിയിലെ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടത്.
ആലുവ ക്രൈസ്തവ മഹിളാലയം ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സെലക്ഷൻ കമ്മറ്റിയിലാണ് കേരള ടീമിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്.

കേരള മിനി ബോയ്സ് ടീമിലേക്ക് പാർതീവ് പ്രവീൺ, ദേവനാരായണൻ, പാർത്ഥിപ് പി. കുറുപ്പ്, യാദവ് എന്നിവരും കേരള മിനി ഗേൾസ് ടീമിലേക്ക് ദിയ രാഹുൽ, ഭവ്യ ബിബീഷ്, ദേവനന്ദ കെ.

രാജ്, ഗൗരി പ്രദീപ് എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്

Exit mobile version