Site icon Malayalam News Live

നരേന്ദ്ര മോദി യുഎഇയില്‍: ആക്രമണങ്ങളെ അപലപിച്ച്‌ പ്രധാനമന്ത്രി, ഇന്ത്യ – യുഎഇ ധാരണ പത്രങ്ങള്‍ കൈമാറി

ദുബായ്:  യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്വീകരിച്ച്‌ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ.

 

പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നല്‍കി സ്വീകരിച്ചു. യുഎഇ ക്ക് നേരെ നടന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രാവിലെ പ്രാദേശിക സമയം 11 .15 ഓടെയാണ് നരേന്ദ്ര മോദി അബുദാബിയില്‍ വിമാനം ഇറങ്ങിയത്.യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

 

 

 

 

ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്‌ ഇരുവരും ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്‌ ഇരുവരും ചർച്ച ചെയ്യും. യുഎഇ ക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. രാജ്യസുരക്ഷയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും യുഎഇ എടുക്കുന്ന നടപടികള്‍ സ്വാഗതം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.

 

ഇന്ത്യ – യുഎഇ ധാരണ പത്രങ്ങള്‍ കൈമാറി. യുഎഇക്ക് പുറമെ നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങള്‍ക്കിടയില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കുകയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിന്റെ ലക്ഷ്യം.

 

 

 

Exit mobile version