Site icon Malayalam News Live

പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി ; ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

 

അബുദാബി : പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറില്‍ എത്തുകയും,ഖത്തര്‍‌ അമീറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.മോദിക്ക് ആചാരപരമായ വരവേല്‍പ് നല്‍കിയാണ് ഖത്തർ സ്വീകരിച്ചത്. രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശനത്തിനായി എത്തുന്നത്.

 

യുഎഇയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി ഖത്തറിലെത്തിയത്. യുഎഇയിലെ ആദ്യ ക്ഷേത്രമായ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മോദി പങ്കെടുത്തിരുന്നു

Exit mobile version