Site icon Malayalam News Live

അച്ചു ഉമ്മനെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്; ഐഎച്ച്‌ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ഇടത് സൈബര്‍ പോരാളി നന്ദകുമാറിനെ പുറത്താക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ അച്ചു ഉമ്മനെ അടക്കമുള്ളവരെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്ന ഇടതു സൈബർ പോരാളിയായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.

ഐഎച്ച്‌ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന നന്ദകുമാറിനെയാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്താക്കിയത്.

സെക്രട്ടറിയേറ്റില്‍ നിന്നും അഡീഷണല്‍ സെക്രട്ടറിയായ വിരമിച്ച ശേഷമാണ് മുൻ സർക്കാർ ഇടത് സംഘടനാ നേതാവിന് പുനർ നിയമനം നല്‍കിയത്.

മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമപ്രവർത്തകർക്കുമെതിരെ സർക്കാർ ജീവനക്കാരുടെ ചട്ടങ്ങളെല്ലാം മറികടന്നു കൊണ്ട് സ്ഥിരമായി നവമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്ന വ്യക്തിയായിരുന്നു നന്ദകുമാർ.

സൈബർ കേസില്‍ പ്രതിയായിട്ടും നന്ദകുമാറിനെതിരെ വകുപ്പ് തല നടപടിയൊന്നും സ്വീകരിക്കൻ പിണറായി സർക്കാർ തയാറായിരുന്നില്ല.

Exit mobile version