Site icon Malayalam News Live

ബ്രാൻഡിക്ക് പേര് നിർദ്ദേശിക്കാം; അറിയിപ്പുമായി ബെവ്കോ, സമ്മാനമായി 10000 രൂപയും നേടാം

സർക്കാർ പുതുതായി പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്ന ബ്രാൻഡി മദ്യത്തിന് പേര് നിർദ്ദേശിക്കാൻ അവസരം. ബെവ്കോ എംഡിയാണ് പേര് നിർദ്ദേശിക്കാൻ അവസരമുള്ള കാര്യം അറിയിപ്പായി നൽകിയിരിക്കുന്നത്. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പേരിൽ നിന്നും നല്ലൊരു പേര് ബ്രാൻഡിക്ക് നൽകും. പാലക്കാട് ഡിസ്ലറിയിൽ നിന്നാണ് പുതിയ ബ്രാൻഡി നിർമ്മിക്കുന്നത്. ഈ ബ്രാൻഡിക്കാണ് പേരും ലോഗോയും ആവശ്യപ്പെടുന്നത്. അടുത്ത മാസം 7 നകം ലോഗോയും പേരും നൽകണമെന്നാണ് നിർദ്ദേശം.

മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. ജനുവരി ഏഴുവരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി.ജവാന്‍ ഡീലക്‌സ് ത്രീഎക്‌സ് റമ്മിന്റെ വന്‍ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യമായി സ്വന്തമായി ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഉല്‍പ്പാദനം ആരംഭിക്കുക.

Exit mobile version