Site icon Malayalam News Live

മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; നാല് മലയാളികള്‍ മരിച്ചു; ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് വിവരം

മൈസൂർ: കർണാടകയില്‍ സ്വകാര്യബസ്‌ ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം.

മരിച്ചവരെല്ലാം മലയാളികളാണ്.
മൈസൂരു ചന്നപട്ടണയ്‌ക്ക് സമീപം പുട്ടപനതൊടിയില്‍ ഇന്ന് പുലർച്ചെ മൂന്ന്‌ മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവല്‍സിന്റെ വോള്‍വോ ബസാണ് ഡിവൈഡറിലിടിച്ച്‌ അപകടത്തില്‍ പെട്ടത്.

കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി ‌സ്വദേശി സാക്കീർ (27), റഷീദ് (45), റഫീസ് (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ മൈസൂരുവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് വിവരം.

Exit mobile version