Site icon Malayalam News Live

മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാർ ഇടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം.

സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പില്‍ അൻസാർ (46) ആണ് അപകടത്തില്‍ മരിച്ചത്.

ആലപ്പുഴ വാരനാട് വെളിയില്‍ രഹ്ന ദിനേഷിന് (24) ആണ് പരിക്കേറ്റത്. പേഴയ്ക്കാപ്പിള്ളി കൈനികര കാവിനു സമീപമാണ് സംഭവമുണ്ടായത്.

നിയന്ത്രണം വിട്ട കാർ റോഡരികിലുള്ളവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അൻസാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version