Site icon Malayalam News Live

അമ്മ വന്നില്ല; കൂട്ടം തെറ്റിയ കുഞ്ഞനെ ആനക്കൂട്ടവും കൈവിട്ടു; ഇനി സ്ഥിരതാമസം മുത്തങ്ങയില്‍; ആന ക്യാമ്പില്‍ വളരും

കല്‍പ്പറ്റ: കഴിഞ്ഞ വെള്ളിയാഴ്ച കാട്ടിക്കുളം മുള്ളൻ കൊല്ലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ തേടി അമ്മയാന വന്നില്ല.

ആർആർടി പിടികൂടി കാട്ടില്‍ ഒരു ആനക്കൂട്ടത്തിന് സമീപം വിട്ടെങ്കിലും ആനക്കൂട്ടം കുട്ടിയാനയെ ഒപ്പം കൊണ്ടുപോയില്ല. പിന്നാലെ കുട്ടിയാന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി.

കാട്ടിക്കുളം കാർമല്‍ എസ്റ്റേറ്റിനു സമീപത്താണ് ഇന്ന് കുട്ടിയാനയെ കണ്ടത്. പിന്നാലെ വെറ്റിനറി ടീമിന്റെ നേതൃത്വത്തില്‍ കുട്ടിയാനയെ പിടികൂടി മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി.

ഒരു വയസ്സുള്ള കൊമ്പൻ കുഞ്ഞിന് കടുവയുടെ ആക്രമണത്തിലാണ് പരിക്കേറ്റത്. മതിയായ ചികിത്സ നല്‍കി ആന ക്യാമ്പില്‍ തന്നെ വളർത്താനാണ് തീരുമാനം.

Exit mobile version