Site icon Malayalam News Live

ആരോഗ്യത്തിനും,സൗന്ദര്യത്തിനും ഏറെ നല്ലത്? അറിയാം മുരിങ്ങയുടെ ഗുണങ്ങള്‍..!!!

കോട്ടയം: മുരിങ്ങയുടെ ഇല, പൂവ്, കായ എല്ലാം ഒരുപോലെ ആരോഗ്യകരം. മുരിങ്ങയിലയും മുരിങ്ങക്കായയും പോഷകസമ്പുഷ്ടമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും മുരിങ്ങയിലയിലുണ്ട്.

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇവ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഗുണം ചെയ്യും.

മുരിങ്ങയുടെ ഗുണങ്ങള്‍…..

ആഫ്രിക്കയിലും ഇന്ത്യയിലും വളരുന്ന മോറിംഗ ഒലിഫെറ മരത്തിന്റെ പോഷകസമൃദ്ധമായ ഇലകളില്‍ നിന്നാണ് മുരിങ്ങ പ്രധാനമായും ലഭിക്കുന്നത്.
വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ കൂടുതലുള്ളതിനാല്‍ ജലദോഷം, പനി എന്നിവയ്‌ക്കെതിരെ പോരാടാനും നിരവധി അണുബാധകളെ തടയാനും മുരിങ്ങയ്ക്ക സഹായിക്കുന്നു.

മുരിങ്ങയ്ക്കയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ആസ്ത്മ, ചുമ, ശ്വാസതടസ്സം, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മുരിങ്ങയ്ക്ക പതിവായി കഴിക്കുന്നത് രക്തചംക്രമണം സുഗമമാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

മുരിങ്ങയ്ക്ക ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. അവയില്‍ പ്രകൃതിദത്ത വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. മുരിങ്ങയ്ക്ക പതിവായി കഴിക്കുന്നത് മുഖത്തെ നേര്‍ത്ത വരകള്‍ അകറ്റുന്നതിന് സഹായിക്കുന്നു.

Exit mobile version