Site icon Malayalam News Live

വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയെ അറസ്റ്റ് ചെയ്ത് പാലാ പോലീസ്

കോട്ടയം: വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പാലാ പോലീസ്. നെടുമങ്ങാട് സ്വദേശിയായ ഷാജി (57) കൊല്ലപ്പെട്ട കേസിൽ ശ്യാംകുമാർ (29) ആണ് പിടിയിലായത്.

 

ഇന്നലെ രാത്രി പാലാ മുരിക്കുംമ്പുഴ ഭാഗത്തുള്ള കൊല്ലപ്പെട്ട ഷാജിയുടെ വീട്ടിലെത്തിയ പ്രതി

ഷാജിയെ വഴിയിലേക്ക് തള്ളിയിട്ടു കൈകൊണ്ട് ഇടിച്ചും നെഞ്ചിലും വയറിലും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

 

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ പി.ജെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ്കുമാർ കെ, രാജു എം.സി, എജിസൻ പി ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സിനോജ് പി.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് കുമാർ എം.ആർ, ജോജോമോൻ തോമസ്, ശങ്കർ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version