Site icon Malayalam News Live

കോട്ടയം വാഴൂരില്‍ ചെത്തു തൊഴിലാളിയെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമാണെന്ന് പോലീസ് നി​ഗമനം

വാഴൂർ: കോട്ടയം വാഴൂരില്‍ ചെത്തു തൊഴിലാളിയെ കല്ലു കൊണ്ട് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ അയല്‍വാസി യുവാവ് അറസ്റ്റില്‍. ചാമംപതാല്‍ സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അയല്‍വാസിയായ അപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ വെള്ളാറപ്പള്ളി മാരാംകുന്ന് റോഡിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ബിജുവുമായുള്ള മുൻവൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി അപ്പു കൃത്യം ചെയ്തതെന്നാണ് പോലീസ് നിഗമനം.

ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും സംശയമുണ്ട്. തെങ്ങു ചെത്താനായി സൈക്കിളില്‍ പോകുകയായിരുന്ന ബിജുവിനെ പ്രതി തടഞ്ഞ് നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

ആക്രമണം തടുക്കാനായി ബിജു ശ്രമിച്ചപ്പോള്‍ സമീപമുണ്ടായിരുന്ന കരിങ്കലുപയോഗിച്ച്‌ പ്രതി മര്‍ദ്ദിച്ചു. തലയ്ക്കടിയെറ്റ ബിജു നിലത്ത് ബോധരഹിതനായി വീണ് രക്തം വാര്‍ന്ന് മരിച്ചു.

ഈ സമയം പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതി അപ്പുവിനെ അറസ്റ്റ് ചെയ്ത പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version