Site icon Malayalam News Live

മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ

മുണ്ടക്കയം: യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടക്കുന്നം ഇഞ്ചിയാനി ഭാഗത്ത് ഓണക്കയത്ത് വീട്ടിൽ ബിജോയി എന്ന് വിളിക്കുന്ന വർഗീസ് ചാക്കോ (42) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ വീട്ടിൽ ജോയൽ ജോസഫ്‌ (26) നെയാണ് ഇയാൾ ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി ജോയലിന്റെ വീടിന് സമീപം വച്ച് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. ഇയാൾക്ക് ജോയലിനോട് മുൻ വിരോധം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ ജോയലിനെ ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ.എ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ മഹേഷ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version