Site icon Malayalam News Live

കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍ നിരീക്ഷണം തുടങ്ങി; കറങ്ങിനടന്ന ആളെ കള്ളനെന്ന് കരുതി പിടികൂടി പൊലീസിന് കൈമാറി; പിടികൂടിയത് കൊലക്കേസ് പ്രതിയെ; ഞെട്ടി നാട്ടുകാര്‍

കല്‍പ്പറ്റ: വയനാട്ടില്‍ കള്ളനെന്ന് കരുതി പിടികൂടി പൊലീസിന് കൈമാറിയ ആള്‍ ആരെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി.

രണ്ട് വ‍ർഷം മുൻപ് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഗൂഢല്ലൂർ സ്വദേശി മോഹനനെയാണ് കല്ലൂരില്‍ നാട്ടുകാർ പിടികൂടി പൊലീസില്‍ ‌ഏല്‍പ്പിച്ചത്. പ്രതിയെ ബത്തേരി പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. ‌

കള്ളൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നായ്ക്കട്ടി, മുത്തങ്ങ, കല്ലൂർ മേഖലകളിലെ ആളുകള്‍. പൊലീസ് അന്വേഷണത്തിന് പുറമെ നാട്ടുകാർ തന്നെ സംഘടിച്ച്‌ നിരീക്ഷണവും നടത്തുന്നുണ്ട്. ഇതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ ഒരാള്‍ ഇവിടെ ചുറ്റിക്കറങ്ങത് കണ്ടത്.

പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചപ്പോള്‍ എന്നാല്‍ കഥ മാറി. നാട്ടുകാർ പിടിച്ചത് 2022 ലെ കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതി മൂലവയല്‍ വീട്ടില്‍ മോഹനനാണെന്ന് ബത്തേരി പൊലീസ് തിരിച്ചറിഞ്ഞു. ഉടനെ കസ്റ്റഡിയില്‍ എടുത്തു.

Exit mobile version