Site icon Malayalam News Live

മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നാടകം; രാവിലെ എൽഡിഎഫിൽ നിന്നും രാജി, ഉച്ചയ്ക്ക് യുഡിഎഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റ്; യൂത്ത് ഫ്രണ്ട് എം നേതാവ് ചാർളി ഐസക് തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഈരാറ്റുപേട്ട : മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നാടകം. മാണിഗ്രൂപ്പിൽ നിന്നും രാവിലെ രാജിവെച്ച അംഗം യുഡിഎഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് ഫ്രണ്ട് എം നേതാവ് ചാർളി ഐസക്കാണ് എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എൽ ഡി എഫ് 5 , യുഡിഎഫ് 8 എന്നിങ്ങനെയാണ് കക്ഷിനില.

2020 ൽ ജോസഫ് ഗ്രൂപ്പിൽ നിന്നും ജയിച്ച ചാർളി പിന്നീട് മാണി ഗ്രൂപ്പിൽ ചേർന്നിരുന്നു. യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ചാർളി യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തിയത്.

Exit mobile version