Site icon Malayalam News Live

മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേര്‍ത്ത് തട്ടിപ്പ്; സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റൻ്റിനെതിരെ നടപടി

ഇടുക്കി: സപ്ലൈകോയില്‍ തട്ടിപ്പ് നടത്തിയ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.

സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെയാണ് സസ്പെന്റ് ചെയ്തത്. മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് ആണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

സിപിഐ നേതാവും വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ പി.മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ. സംഭവത്തില്‍ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version