Site icon Malayalam News Live

മൂന്നാറിലെ സൈലന്റ് വാലിയില്‍ ഷൂട്ടിങ് സംഘത്തിനു നേരെ പാഞ്ഞടുത്ത് അക്രമാസക്തനായി പടയപ്പ; രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍

ഇടുക്കി: മൂന്നാറിലെ സൈലന്റ് വാലിയില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ പടയപ്പയുടെ ആക്രമണം.

വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തി നടത്തിയ പരാക്രമത്തിന്റെ ഫലമായി രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങള്‍ക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്.

സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് പടയപ്പയെ തുരത്തിയോടിക്കുകയായിരുന്നു. സെലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം.

വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍.ആര്‍.റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി.

സമീപകാലമായി പടയപ്പ അക്രമാസക്തനാകുന്നത് ആളുകളിൽ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

Exit mobile version