Site icon Malayalam News Live

മൂന്നാറില്‍ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കല്‍: 2.20 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു

ഇടുക്കി: മൂന്നാറില്‍ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കല്‍ നടപടി.

2.20 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ദൗത്യസംഘം ബോര്‍ഡ് സ്ഥാപിച്ചു. ചിന്നക്കനാല്‍ സിമിന്റ് പാലത്തിന് സമീപമാണ് ഒഴിപ്പിക്കല്‍ നടത്തിയത്.

ഭൂമി കൈവശം വച്ചിരുന്ന അടിമാലി സ്വദേശി ജോസ് ജോസഫിനോട് വീട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നല്‍കി.

ഇയാള്‍ ഏലം കൃഷി ചെയ്തിരുന്ന സ്‌ഥലമാണ് ഒഴിപ്പിച്ചത്. 30 ദിവസമാണ് ‌ഒഴിവാകുന്നതിലേക്ക് അനുവദിച്ചിരിക്കുന്നത്.

Exit mobile version