മുണ്ടക്കയം: പൈങ്ങണ , തടത്തിൽ പരീത് ഖാൻ ( 79) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സൗദി സമയം എട്ടു മണിയോടെയാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച ഭാര്യയും ബന്ധുക്കളുമൊപ്പം
മക്കയിലെത്തിയ ഇദ്ദേഹം ഉംറ ചെയ്തിരുന്നു.
ശാരീരിക അസ്വസ്തതയിലായിരുന്ന ഇദ്ദേഹം ബന്ധുവിൻ്റെ വിവാഹ ചടങ്ങിലും പങ്കെടുത്ത ശേഷം മദീനയിലെത്തുകയായിരുന്നു.
വ്യാഴാച രാത്രി നമസ്കാരത്തിനായി ശരീര ശുദ്ധി വരുത്തി പള്ളിയിൽ പ്രവേശിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്തത അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കബറടക്കം ഇന്ന് ഉച്ചയോടെ മദീന ജന്നത്തുൽ ബഖിയായിൽ നടക്കും.
ഭാര്യ: ചപ്പാത്തു പാറയ്ക്കൽ കുടുംബാംഗം സലീന.
മക്കൾ: ഷാനവാസ് (ദുബായ്)
ഷെഫീക് (ദുബായ്)
പരേതനായ ഷിയാസ്
മരുമക്കൾ:
അനീസ ,
ഷെറിൻ
പരേതൻ മുസ് ലിം ലീഗ് കോട്ടയം ജില്ലാ കമ്മറ്റിയംഗം, ടൗൺ ജമാ അത്ത് കമ്മറ്റിയംഗം , ഡോ: രാജൻ ബാബു ഫൗണ്ടേഷൻ ട്രഷറർ, സി.പി.എ. യൂസഫ് അനുസ്മരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു
