Site icon Malayalam News Live

മുണ്ടക്കയത്ത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ എരുമേലി സ്വദേശി അറസ്റ്റിൽ

മുണ്ടക്കയം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി പുഞ്ചവയൽ ഭാഗത്ത് തഴകശ്ശേരിയിൽ വീട്ടിൽ സേതു സാബു (25) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കുകയും, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.

പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രിദീപ്കുമാർ, എസ്.ഐ മാരായ വിപിൻ കെ.വി,, സുരേഷ് കെ.കെ, സിപിഒ മാരായ ആജീഷ്മാൻ ജയചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Exit mobile version