Site icon Malayalam News Live

മുണ്ടക്കയത്തെ 45കാരന്റെ മരണം കൊലപാതകം; സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ അമ്മ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തി; അമ്മ പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: മുണ്ടക്കയത്തെ 45കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്.

കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകന്‍ അനുദേവന്‍ (45) ആണ് മരിച്ചത്.
സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മാതാവ് സാവിത്രിയെ (68) മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ 20നാണ് സംഭവം. അനുദേവിനെ കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റെന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അനുദേവന്‍ മരിച്ചത്.

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ്, നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്. മാതാവ് കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.

സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന യുവാവ് മാതാവിനെ അസഭ്യം പറയുകയും ആക്രമണ സ്വഭാവം കാട്ടുന്നതും സഹിക്ക വയ്യാതെയാണ് കൊല ചെയ്തതെന്നാണ് ഇവര്‍ നല്‍കിയ മൊഴിയെന്നും പൊലീസ് പറയുന്നു.

Exit mobile version