Site icon Malayalam News Live

മുണ്ടക്കയത്ത് മരം വീണ് വീട് ഭാഗികമായി തകർന്നു

മുണ്ടക്കയം: മുണ്ടക്കയത്ത് മരം വീണ് വീട് ഭാഗികമായി തകർന്നു.

കാറ്റിലും മഴയിലും മരം വീണ് മുണ്ടക്കയം രണ്ടാം വാർഡ് പാറേൽ അമ്പലം ഭാഗത്ത് ബിജു പീടിക പറമ്പിലിന്റെ വീടാണ് ഭാഗികമായി തകർന്നത്.

അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടിയതിനാൽ പരിക്കില്ല., വിവരം അറിഞ്ഞ ഉടനെ വാർഡ് മെമ്പർ സി.വി അനിൽകുമാർ സ്ഥലത്ത് എത്തി വേണ്ട ഇടപെടലുകൾ നടത്തി.

Exit mobile version