Site icon Malayalam News Live

മാലിന്യം വഴിയോരങ്ങളില്‍ വലിച്ചെറിയുന്നവരാണോ നിങ്ങൾ..? എങ്കിൽ നിങ്ങളെ കുടുക്കാൻ പുതിയ പദ്ധതിയുമായി പഞ്ചായത്ത്; മുണ്ടക്കയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാൻ നീക്കം

മുണ്ടക്കയം : മാലിന്യം വഴിയോരങ്ങളില്‍ വലിച്ചെറിയുന്നവർ സൂക്ഷിക്കുക.

നിങ്ങളെ കുടുക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
മുണ്ടക്കയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ നാലെണ്ണമാണ് സ്ഥാപിക്കുക.

പൂഞ്ഞാർ – എരുമേലി സംസ്ഥാന പാതയില്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളുന്ന പുലിക്കുന്ന് ഇല്ലിക്കൂപ്പ്, മുണ്ടക്കയം ബൈപാസില്‍ വെള്ളനാടി കവലയിലെ പാലത്തിന് സമീപം, കൂട്ടിക്കല്‍ റോഡില്‍ പറത്താനം കവലയ്ക്കു സമീപം, മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടം എന്നിവിടങ്ങളിലാണ് ഒന്നാംഘട്ടം.

കെല്‍ട്രോണിനാണ് നിർമ്മാണ, സംരക്ഷണ ചുമതല. രണ്ടാംഘട്ടത്തില്‍ ടൗണിന്റെ വിവിധ മേഖലകളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യമുക്ത നവകേരള പദ്ധതിയുടെ മുണ്ടക്കയം പ്രദേശത്തെ പൂർത്തീകരണത്തിനും ക്യാമറകള്‍ സഹായകമാകും.

Exit mobile version