Site icon Malayalam News Live

മുണ്ടക്കയത്തിന് സമീപം പെരുവന്താനം അമലഗിരിയിൽ അച്ഛനും മകനും യാത്ര ചെയ്ത ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; കറുകച്ചാൽ സ്വദേശിയായ പിതാവിന് ദാരുണാന്ത്യം; മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

പെരുവന്താനം: ദേശീയപാത 183 പെരുവന്താനം അമലഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.

മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന കറുകച്ചാൽ ഉദയംകുഴി വീട്ടിൽ ജോസ് (58) ആണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിൻ സീറ്റിൽ ഇരുന്ന ജോസ് ബൈക്കിൽ നിന്ന് തെറിച്ചു വീണ് മരണപ്പെടുകയുമായിരുന്നു.

ബൈക്ക് ഓടിച്ച മകൻ ജോയലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

തൊടുപുഴയിൽ നിന്ന് കുമളിലേയ്ക്ക് പോകുകയായിരുന്ന ഇടുക്കി എംപി ഡീൻ കുര്യക്കോസ് സംഭവ സ്ഥലത്ത് വാഹനം നിർത്തുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ പോലീസിൽ നിർദേശിക്കുകയും ചെയ്തു.

Exit mobile version