Site icon Malayalam News Live

ഒരു നാട് മുഴുവന്‍ ഒലിച്ചു പോയെന്ന വൈകാരിക പരാമര്‍ശം തെറ്റാണ്; ‘ഒലിച്ചു പോയത് മൂന്ന് വാര്‍ഡുകള്‍ മാത്രം’; മുണ്ടക്കൈ ദുരന്തത്തെ നിസ്സാരവല്‍ക്കരിക്കുന്ന പരാമര്‍ശവുമായി വി.മുരളീധരന്‍; ഉയരുന്നത് വ്യാപകമായ പ്രതിഷേധം

തിരുവന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുല്‍പ്പൊട്ടലിനെ നിസാരവത്കരിക്കുന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ വി.മുരളീധരന്‍.

ഒരു നാട് മുഴുവന്‍ ഒലിച്ചു പോയെന്ന വൈകാരിക പരാമര്‍ശം തെറ്റണെന്നും രണ്ടു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
മുരളീധരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്ന് ടി.സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. വി മുരളീധരന്റെ പ്രസ്താവന ദുരന്തത്തില്‍ മരിച്ചവരെ അപമാനിക്കുന്നതെന്നും ടി സിദ്ദീഖ് പറഞ്ഞു.

ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സി.പി.എം നേതാവ് സി.കെ ശശീന്ദ്രനും പറഞ്ഞു. ബി.ജെ.പിക്കാര്‍ അടക്കമുള്ള മലയാളികള്‍ താമസിക്കുന്ന നാടാണ് കേരളം മുരളീധരന്‍ മലയാളികളോട് മാപ്പുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version