Site icon Malayalam News Live

മുനമ്പം വിഷയത്തില്‍ സമവായ നീക്കവുമായി മുസ്ലിം ലീഗ്; ബിഷപ്പ് ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ സമവായ നീക്കവുമായി മുസ്ലിം ലീഗ്.

ലത്തീന്‍ മെത്രാന്‍ സമിതിയുമായി ലീഗ് നേതാക്കള്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി.
വരാപ്പുഴ ബിഷപ്പ് ഹൗസിലെത്തിയാണ് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ആർച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്ബിലുമായി കൂടിക്കാഴ്ച നടത്തിയത്.

മുനമ്പത്തെ സമര സമിതിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
മുനമ്പം വിഷയം രമ്യമായ പരിഹാരത്തിന് സർക്കാർ ഇടപെട്ടില്ലെങ്കില്‍ മുസ്ലിം ലീഗ് മുൻകയ്യെടുക്കുമെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു.

ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബിഷപ്പുമാരുമായി ചർച്ച നടത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടില്‍ എല്ലാവർക്കും യോജിപ്പാണ്. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിർത്തി വർഗീയ ചേരിതിരിവിന് ഒരു കൂട്ടർ ശ്രമിക്കുകയാണ്. സർക്കാരിന്റെ തീരുമാനം വൈകുന്നതിന് നല്‍കേണ്ടിവരുന്നതു വലിയ വിലയാണെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

Exit mobile version