Site icon Malayalam News Live

ലിബിയൻ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു

ലിബിയൻ ഏകാധിപതിയായിരുന്ന മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയയിലെ സിൻടൺ നഗരത്തിൽ നാലംഗ കമാൻഡോ സംഘം സെയ്ഫ് അൽ ഗദ്ദാഫിയെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് അഭിഭാഷകൻ അറിയിച്ചു. 53 വയസ്സായ സെയ്ഫ് ആറു വർഷമായി വിമത സൈന്യത്തിന്റെ തടങ്കലിലായിരുന്നു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് 136 കിലോ മീറ്റർ തെക്ക് കിഴക്കുള്ള സിൻടൻ നഗരത്തിലെ വീട്ടിൽവെച്ചാണ് സെയ്ഫ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചതായാണ് വിവരം. സായുധരായ നാലുപേർ സെയ്ഫിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് സെയ്ഫിന്റെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗദ്ദാഫിയുടെ പിൻഗാമിയാകുമെന്ന കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അൽ ഗദ്ദാഫി. 2011ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി കേസെടുത്തത് പിന്നാലെ സെയ്ഫ് അൽ ഇസ്ലാം അറസ്റ്റിലായിരുന്നു. 2015ൽ പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് ലിബിയൻ കോടതി സെയ്ഫിന് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷയിൽ ഇളവ് ലഭിക്കുകയും ചെയ്തിരുന്നു.

Exit mobile version