Site icon Malayalam News Live

എം.ടി. വാസുദേവൻ നായര്‍ പറഞ്ഞതില്‍ പുതുമയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ; വിവാദത്തില്‍ കക്ഷിചേരേണ്ട കാര്യമില്ല.

 

തിരുവനന്തപുരം : ഇതേകാര്യം മുന്‍പും എം.ടി എഴുതിയിട്ടുണ്ടെന്നും സിപിഎം. ഇഎംഎസിനെ അനുസ്മരിച്ച്‌ 2003ല്‍ എഴുതിയ ലേഖനത്തില്‍ ഇതേകാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഈ ലേഖനം രണ്ട് പുസ്തകളുടെ ഭാഗമായി ഉണ്ട്. വിഷയത്തില്‍ കക്ഷിചേരേണ്ട കാര്യമില്ലെന്നും സിപിഎം സെക്രട്ടറിയറ്റ് യോഗത്തില്‍ തീരുമാനമായി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ ഞെട്ടി സിപിഎമ്മും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് (കെഎല്‍എഫ്) സംഘാടകസമിതിയും.

 

എം.ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദ്ദേശിച്ചല്ലെന്നു പാര്‍ട്ടി പത്രം വിശദീകരിക്കുമ്ബോഴും സിപിഎമ്മിനുണ്ടായ ഞെട്ടല്‍ മാറിയിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ പിണറായിക്കും പാര്‍ട്ടിക്കുമെതിരേ പ്രയോഗിക്കുന്ന നേതൃപൂജ എന്ന വാക്കുള്‍പ്പെടെ എം.ടി ഉപയോഗിച്ചതു തീര്‍ത്തും അപ്രതീക്ഷിതമായി.

 

Exit mobile version