Site icon Malayalam News Live

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഹൃദയസ്തംഭനം ഉണ്ടായി എന്ന് ആശുപത്രി അധികൃതർ വാർത്താ ബുള്ളറ്റിൻ അറിയിച്ചു. ശ്വസിക്കുന്നത് ഓക്സിജൻ മാസ്‌കിലൂടെ.

നോവലിസ്റ്റ്, ചെറുകഥാ കൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശ്‌സ്തനാണ് എം ടി വാസുദേവൻ നായർ.1933 ജൂലൈ 15ന് മലപ്പുറം പൊന്നാനി താലൂക്കിലായിരുന്നു ജനനം. പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ഉന്നത വിദ്യാഭ്യാസം.രണ്ടാമൂഴം, നാലുകെട്ട്, കാലം, മഞ്ഞ്, അസുരവിത്ത് തുടങ്ങിയവ പ്രധാന കൃതികളാണ്. ഭീമന്റെ വീക്ഷണ കോണിലൂടെ മഹാഭാരത കഥ പറഞ്ഞ രണ്ടാമൂഴം മലയാളത്തില്‍ എക്കാലവും ചര്‍ച്ച ചെയ്യുന്ന നോവലാണ്.

നായര്‍ വിഭാഗത്തില്‍ ആളുകള്‍ കൂട്ടുകുടുംബമായി താമസിക്കുന്ന നാലുകെട്ട് തറവാടും അതിനകത്തെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന നാലുകെട്ട് എന്ന നോവലും ഇന്നും കാലാതീതമായി നിലനില്‍ക്കുന്നു. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്യുകയും 54 സിനിമകള്‍ക്ക് തിരിക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന് എംടിക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

1965ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിനായാണ് ആദ്യമായി തിരക്കഥ രചിക്കുന്നത്. എംടിയുടെ തന്നെ സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്ന കഥയാണ് മുറപ്പെണ്ണ് എന്ന പേരില്‍ സിനിമയ്ക്ക് തിരക്കഥ രചിച്ചത്. നിര്‍മാല്യമാണ് എംടി ആദ്യമായി എഴുതി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച പിജെ ആന്റണിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടിട്ടുണ്ട്.

Exit mobile version