Site icon Malayalam News Live

‘എംപിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ അനുവദിക്കുന്നില്ല; ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ബന്ധപ്പെട്ടപ്പോള്‍ എല്ലാം നിരാശ’; പ്രിയങ്ക ഗാന്ധി

കോഴിക്കോട്: എംപിയെന്ന നിലയില്‍ നന്നായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും.

 

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടോള്‍ എല്ലാം തനിക്ക് ഉണ്ടായത് നിരാശയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

തിരുവമ്പാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സികെ കാസിമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

 

തിരുവമ്പാടിയില്‍ ഏറ്റവും വലിയ പ്രശ്നം വന്യമൃഗശല്ല്യമാണ്. ഓരോ വർഷവും മനുഷ്യർ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുകയാണെന്നം സങ്കീർണ്ണമായ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Exit mobile version