Site icon Malayalam News Live

കോഴിക്കോട് വടകര ടൗണില്‍ തെരുവുനായ ആക്രമണം; നാല് പേര്‍ക്ക് കടിയേറ്റു.

 

കോഴിക്കോട് : വടകര ടൗണില്‍ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന ഷെരീഫ്, അതുല്‍ എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്.

പിന്നീട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിക്കും കടിയേറ്റു. വീടിന് മുറ്റത്തിരുന്ന സരോജിനി എന്ന സ്ത്രീയേയും നായ ആക്രമിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നായയ്ക്ക് പേ വിഷബാധ ഉണ്ടോയെന്ന് സംശയമുണ്ട്. കുറച്ച്‌ നാളുകളായി വടകരയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ശനിയാഴ്ച 11 പേരെ തെരുവുനായ ആക്രമിച്ചിരുന്നു.

Exit mobile version