Site icon Malayalam News Live

തൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് മകന്റെ കുത്തേറ്റ് അമ്മ മരിച്ചു, സംഭവത്തിൽ മകൻ അറസ്റ്റിൽ, ഇയാൾ മാനസിക രോഗിയാണെന്ന് പോലീസ്

തൃശൂർ: മാള പട്ടാളപ്പടിയിൽ മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജയാണ് മരിച്ചത്. 43 വയസ്സായിരുന്നു.

സംഭവത്തിൽ മകൻ ആദിലിനെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക രോഗിയാണെന്ന് പോലീസ് പറയുന്നു.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ആദിൽ ശൈലജയുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Exit mobile version