Site icon Malayalam News Live

മദ്യലഹരിയില്‍ മാതാവിനും കുട്ടിക്കും നേരെ അതിക്രമം ; യുവാവ് പിടിയില്‍.

 

കൊല്ലം : മദ്യലഹരിയില്‍ മാതാവിനും കുട്ടിക്കും നേരെ അതിക്രമം കാട്ടിയ യുവാവ് പിടിയില്‍. അടൂര്‍ പതിനാലാം വയല്‍ പീടികയില്‍ ഉണ്ണിക്കൃഷ്ണനാണ് (25) കിഴക്കേകല്ലടയില്‍ പിടിയിലായത്.കുണ്ടറ സ്റ്റേഷനിലെ എസ്.ഐ എ. അനീഷിന്‍റെ ഭാര്യ സിജ, എട്ടുവയസ്സുള്ള മകൻ പാര്‍ത്ഥിപൻ എന്നിവര്‍ക്കുനേരെയാണ് അതിക്രമം.കഴിഞ്ഞദിവസം രാത്രി ഒമ്ബതിന് കല്ലട മുട്ടത്തുവെച്ചായിരുന്നുസംഭവം.

 

അനീഷും കുടുംബവും മുട്ടത്ത് സഹോദരന്‍റെ വീട്ടില്‍ എത്തിയതായിരുന്നു. ബൈക്കിന് സൈഡ് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്നുവന്ന ഉണ്ണിക്കൃഷ്ണൻ കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ അനീഷിന്‍റെ ഭാര്യയും മകനും പുറത്തിറങ്ങി. തുടര്‍ന്ന് സിജയെയും മകനെയും ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ അനീഷും സഹോദരൻ ഉമേഷും നാട്ടുകാരുടെ സഹായത്തോടെ ഉണ്ണിക്കൃഷ്ണനെ പിടികൂടി കിഴക്കേ കല്ലട പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Exit mobile version