Site icon Malayalam News Live

19കാരിയും അമ്മയും ആത്മഹത്യ ചെയ്ത നിലയിൽ; വിവാഹിതനും 3 കുട്ടികളുടെ പിതാവുമായ അയൽവാസിയുടെ വിവാഹ സമ്മർദ്ദമാണ് കാരണമെന്ന് നിഗമനം

വിവാഹിതൻ, മൂന്ന് കുട്ടികളുടെ പിതാവുമായ അയൽവാസി 19കാരിയെ വിവാഹം കഴിക്കാനായി സമ്മർദ്ദം ചെലുത്തി. പിന്നാലെ 19കാരിയും അമ്മയും ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യയിൽ ദളവായി കൊടിഹള്ളിയിലാണ് അമ്മയും 19കാരിയായ മകളും ജീവനൊടുക്കിയത്. പ്രിയങ്കയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് വിവാഹിതനായ അയൽവാസി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിലുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് വിശദമാക്കുന്നത്. ശകുന്തളാ ദേവിയും 19 വയസ്സുള്ള മകൾ പ്രിയങ്കയുമാണ് മരിച്ചത്. പ്രിയങ്കയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് ആത്മഹത്യ. ഞായറാഴ്ചയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പൊലീസും ഉദ്യോഗസ്ഥരും നൽകുന്ന വിവരങ്ങൾ അനുസരിച്ച് അയൽക്കാരന്റെ ഭീഷണി കാരണമുള്ള കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അമ്മയും മകളും. വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ വീട്ടിൽ നിരന്തരമായ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ അയൽവാസിക്ക് സാധിച്ചിരുന്നു. 35കാരനായ മുത്തുരാജു എന്ന വിവാഹിതനായ അയൽവാസിയാണ് പ്രിയങ്കയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതെന്ന് പൊലീസ് വിശദമാക്കുന്നത്. ഇയാൾക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഇക്കാരണത്താൽ ശകുന്തളയും ഭർത്താവ് മഹേഷും മുത്തുരാജുവിന് താക്കീത് നൽകുകയും മകളിൽ നിന്ന് അകന്നുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകൾക്ക് മാതാപിതാക്കൾ വിവാഹം ആലോചിച്ചത്. ഈ വിവരം അറിഞ്ഞതോടെ മുത്തുരാജു ശകുന്തളയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഈ ഭീഷണികൾ അമ്മയ്ക്കും മകൾക്കും കടുത്ത മാനസിക ആഘാതമുണ്ടാക്കിയെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ചും കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമോ എന്നതിനെക്കുറിച്ചും അവർ ആശങ്കയിലായിരുന്നു. ഈ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

Exit mobile version