Site icon Malayalam News Live

നടിമാരുടെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ എ.ഐ യിലൂടെ വിവസ്ത്ര ആക്കി സമൂഹ മാധ്യമങ്ങിളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

 

ഓടനാവട്ടം : സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി സ്ത്രീകളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

നടിമാരുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും ഡൗൺലോഡ് ചെയ്തശേഷം എ.ഐയിലൂടെ അശ്ലീല ചിത്രങ്ങൾ ആക്കി മാറ്റും. അശ്ലീല ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിക്കുന്നു.

 

മരുതമൺപള്ളി സ്വദേശിയായ സജിയെ പൂയപ്പള്ളി പോലീസ് ആണ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ ഫേക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അപ്‌ലോഡ് ചെയ്തതിനും കോളേജ് വിദ്യാർഥിനിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ ആക്കിയതിന് മുൻപ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടായിരുന്നു.

 

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി എം.എല്‍. സുനിലിന്റെ നിര്‍ദേശപ്രകാരം പൂയപ്പള്ളി, എഴുകോണ്‍ എസ്.എച്ച്‌.ഒമാരുടെ നേതൃത്വത്തില്‍ പൂയപ്പള്ളി എസ്.എച്ച്‌.ഒ എസ്.ടി. ബിജു, എസ്.ഐ എ.ആര്‍. അഭിലാഷ്, എ.എസ്.ഐ കിഷോര്‍, സി.പി.ഒമാരായ ബിനീഷ്, അൻവര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.

Exit mobile version