Site icon Malayalam News Live

കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്; 20,400 മെട്രിക് ടണ്‍ എല്‍പിജിയുമായി ‘ജഗ് വിക്രം’ ഹോര്‍മുസ് കടന്നു

ഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്.

20,400 മെട്രിക് ടണ്‍ എല്‍പിജിയുമായി ജഗ് വിക്രം കപ്പല്‍ ഹോർമുസ് കടന്നു.
24 നാവികരും കപ്പലിലുണ്ട്. ഏപ്രില്‍ 15ന് കപ്പല്‍ മുംബൈ തീരത്തെത്തും.

എല്‍പിജി വിതരണം സാധാരണ നിലയിലേക്ക് മാറുകയാണെന്ന് കേന്ദ്രം അവകാശപ്പെട്ടു. 51.5 ലക്ഷം സിലിണ്ടറുകള്‍ കഴിഞ്ഞ ദിവസം മാത്രം വിതരണം ചെയ്തതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പറഞ്ഞു.

സംഘർഷ മേഖലകളില്‍ നിന്ന് 2009ല്‍ കൂടുതല്‍ നാവികരെ തിരികെയെത്തിച്ചു. 24 മണിക്കൂറിനിടെ 81 പേർ തിരിച്ചെത്തി. ഹെല്‍പ് ലൈൻ നമ്പറുകള്‍ പ്രവർത്തനസജ്ജമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Exit mobile version