Site icon Malayalam News Live

പയ്യാമ്പലത്ത് സ്മൃതികുടീരങ്ങള്‍ക്ക് നേരെ നടന്ന അതിക്രമം; പ്രതിയെ പിടികൂടി; സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ്

കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ രാസ ദ്രാവകം ഒഴിച്ച്‌ വികൃതമാക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്.

കണ്ണൂർ ചാല തന്നട സ്വദേശിയായ ഷാജിയെ ആണ് അറസ്റ്റ് ചെയ്തത്. ബീച്ചില്‍ കുപ്പി പെറുക്കി നടക്കുന്നയാളാണ് ഷാജി.

കുപ്പികളില്‍ ബാക്കി വന്ന ശീതള പാനീയം സ്തൂപങ്ങളില്‍ ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കി.

നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്.

അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അതിക്രമം അന്വേഷിച്ചത്.

Exit mobile version