കൊച്ചി: ബലാത്സംഗ കേസിൽ മോൺസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോൺസൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന ബിരുദയെ ബാലത്സംഗം ചെയ്തു എന്നായിരുന്നു കേസ്.
മോൺസൺ പ്രതിയായ രണ്ടാം പോക്ക്‌സോ കേസിലും വെറുതെ വിട്ടിരുന്നു. പെരുമ്പാവൂർ പോക്സോ കോടതിയുടേതായിരുന്നു വിധി. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
മോൺസൺ മാവുങ്കലിൻ്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോൺസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസൺനനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്.
