Site icon Malayalam News Live

തെങ്ങിൻ മുകളില്‍ നിന്നും കുരങ്ങ് കരിക്കെറിഞ്ഞു; കര്‍ഷകന് ഗുരുതര പരിക്ക്

കോഴിക്കോട്: തെങ്ങിൻ മുകളില്‍ നിന്നും കുരങ്ങ് കരിക്ക് എറിഞ്ഞു കർഷകന് ഗുരുതരമായി പരുക്ക്.

കോഴിക്കോട് താമരശ്ശേരിയിലാണ് ഞെട്ടിക്കുന്ന സംഭവം.
താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണ്‍ എന്ന കർഷകനാണ് പരിക്കേറ്റത്.

തെങ്ങിൻ മുകളില്‍ നിന്നും കർഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. ഏറില്‍ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ രാജു ആശുപത്രിയില്‍ ചികിത്സയിലാണ്.

തുരുത്തി പള്ളിക്ക് സമീപമാണ് സംഭവമുണ്ടായത്. വീടിന് പിറക് വശത്തെ തെങ്ങിൻ തോപ്പില്‍ വെച്ചാണ് അപകടമുണ്ടായത്. വീടിന് പുറകിലെ തെങ്ങിൻ മുകളില്‍ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിയുകയായിരുന്നു.

രാജു ജോണിൻ്റെ തലയ്ക്കും കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റിട്ടുണ്ട്. നിലവില്‍ രാജു ജോണ്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version