Site icon Malayalam News Live

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് 73ന്റെ നിറവിൽ; കൊച്ചിയിലെ വീട്ടില്‍ ലളിതമായ പിറന്നാള്‍ ആഘോഷങ്ങൾ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനം മമ്മൂട്ടി ഇന്ന് 73ന്റെ നിറവിൽ. കൊച്ചിയിലെ വീട്ടില്‍ ഭാര്യ സുല്‍ഫത്ത്, മകൻ ദുല്‍ഖർ സല്‍മാൻ, മകള്‍ സുറുമി അടക്കമുള്ള കുടുംബാംഗങ്ങള്‍ ചേർന്ന് ലളിതമായ പിറന്നാള്‍ ആഘോഷങ്ങൾ ഒരുക്കും. ഇക്കുറിയും പിറന്നാള്‍ കേക്ക് ഡിസൈൻ ചെയ്യുന്നത് മകള്‍ സുറുമിയാണ്.

മമ്മൂട്ടി കമ്പനി നിർമ്മിച്ച്‌ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ഫാൻസ് ആൻഡ് വെല്‍ഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തില്‍ 17രാജ്യങ്ങളിലായി 30,000 പേർ രക്തദാനം നടത്തും. കഴിഞ്ഞ വർഷം കാല്‍ലക്ഷം പേർ രക്തം ദാനം ചെയ്തിരുന്നു.

Exit mobile version