Site icon Malayalam News Live

മോഹൻലാലിന്റെ അമ്മയുടെ വിയോഗത്തിൽ സിനിമാലോകം; ഇന്ന് വൈകുന്നേരം വരെ കൊച്ചിയിൽ പൊതുദർശനം

പ്രിയനടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ ഭൗതികശരീരം ഇന്ന് വൈകുന്നേരം വരെ കൊച്ചിയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മുടവൻമുകളിലെ വീട്ടിൽ സംസ്കാര ചടങ്ങ് നാളെ രാവിലെ നടക്കും. റോഡ് മാർഗമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുക. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു ശാന്തകുമാരിയുടെ അന്ത്യം. വിയോഗസമയത്ത് മോഹൻലാലും ഭാര്യയും കൊച്ചിയിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ 14 വർഷമായി രോഗാവസ്ഥയിലായിരുന്നു മാതാവ്. മൂന്നുമാസം മുമ്പ് രോഗം മൂർച്ഛിച്ചു. പിന്നാലെയാണ് ഇപ്പോൾ അന്ത്യം സംഭവിച്ചിരിക്കുന്നത്. വിയോഗവാർത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി ആളുകൾ അനുശോചനവുമായി രംഗത്തെത്തുന്നുണ്ട്. നടൻ മമ്മൂട്ടി അടക്കം കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിലെത്തി.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.

Exit mobile version