Site icon Malayalam News Live

രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍.

 

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ അടക്കമുള്ളവയെക്കുറിച്ച്‌ മന്ത്രി മിണ്ടിയില്ല, ബജറ്റ് നിരാശാജനകമെന്ന് തരൂര്‍ തൊഴിലില്ലായ്മ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച്‌ ബജറ്റില്‍ പരാമര്‍ശിച്ചില്ലെന്ന് തരൂര്‍ വിമര്‍ശിച്ചു.

വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞെന്ന കാര്യം സൂചിപ്പിക്കാതെയാണ് വിഷയത്തെക്കുറിച്ച്‌ മന്ത്രി സംസാരിച്ചത്. സമ്ബദ്ഘടന നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങളെ കുറിക്കുന്ന ഒന്നും ബജറ്റില്‍ ഉണ്ടായിരുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു. മന്ത്രി സാഹിത്യഭാഷയില്‍ വാചാലമായി സംസാരിച്ചതല്ലാതെ കാര്യമായി ഒന്നും തന്നെ ബജറ്റില്‍ ഉണ്ടായിരുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Exit mobile version