Site icon Malayalam News Live

വിവിധ രാജ്യത്തലവന്മാര്‍, ഖര്‍ഗെ, ചന്ദ്രചൂഢ്, അംബാനി, ഷാരൂഖ്, അക്ഷയ്; മോദി 3.0 സത്യപ്രതിജ്ഞക്ക് പ്രമുഖരുടെ നീണ്ടനിര

ഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങ് വീക്ഷിക്കാനെത്തിയത് പ്രമുഖരുടെ നീണ്ട നിര.

ആയിരങ്ങളെ സാക്ഷിയാക്കി രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നില്‍ മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വീക്ഷിക്കാൻ വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാരാണ് എത്തിയത്.

മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വിദേശ ഭരണാധികാരികള്‍. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ എത്തിയത് ചടങ്ങിനെ ശ്രദ്ധേയമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, വ്യവസായ പ്രമുഖൻ മുകേഷ് അംബാനി എന്നവരും പങ്കെടുത്തു. ബോളിവുഡ് സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞക്ക് സാക്ഷികളായി.

Exit mobile version