Site icon Malayalam News Live

കേരളത്തിൽ ബിജെപിയുടെ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി 29ന് എത്തും; ത്യശൂരിൽ റോഡ് ഷോ

കേരളത്തിലെ ബിജെപി പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ബിജെപി നേതാവ് എംടി രമേഷ്. പ്രധാനമന്ത്രി 29ന് കേരളത്തിൽ എത്തും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ഒന്നാം ഘട്ടം ഈ മാസവും, രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരവും ആയിരിക്കും. മാർച്ച് 29ന് തൃശ്ശൂരിലും പാലക്കാടും ആണ് പരിപാടികൾ. തൃശ്ശൂരിൽ വൈകുന്നേരം 4.30 സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടത്തും. പാലക്കാട് പൊതുസമ്മേളനമാണ് നടക്കുന്നത്. തൃശ്ശൂർ റവന്യൂ ജില്ലയിലെ എല്ലാ പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുക്കുമെന്നും എംടി രമേശ് വ്യക്തമാക്കി.

എൻഡിഎയെ പരാജയപ്പെടുത്താൻ എൽഡിഎഫും യുഡിഎഫും മുസ്ലീം ലീഗും ചേർന്നുകൊണ്ട് കൂട്ടുകെട്ട് ഉണ്ടാക്കിട്ടുണ്ട്. ഈ അവിശുദ്ധ ബാന്ധവത്തെ മറച്ചുവയ്ക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പലതും വിളിച്ചു പറയുകയാണ്.

Exit mobile version