Site icon Malayalam News Live

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈലിന്റെ ടോർച്ച് വെളിച്ചത്തിൽ രോഗികൾക്ക് കുത്തിവെപ്പ്; കൊല്ലം കൊറ്റംകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം

കൊല്ലo: കൊല്ലത്ത് മൊബൈലിന്റെ ടോർച്ച് വെളിച്ചത്തിൽ രോഗികൾക്ക് കുത്തിവെപ്പ്. കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. വൈദ്യുതി മുടങ്ങിയാൽ പിന്നെ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ രോഗികൾക്ക് ചികിത്സ നൽകുന്ന ദൃശ്യങ്ങൾ  ലഭിച്ചു.

സമീപക്കാലത്താണ് ലക്ഷങ്ങൾ ഉപയോഗിച്ച് ആരോഗ്യ കേന്ദ്രത്തിന് ബഹുനിലകെട്ടിടവും മറ്റ് സംവിധാനവും ഉണ്ടാക്കിയത്. പക്ഷേ ഇവിടെ വൈദ്യുതി നിലച്ചാൽ പിന്നെ ഇതാണ് അവസ്ഥ.

കൊറ്റം കരയിൽ നൂറ് കണക്കിന് ആളുകൾ എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. ഇരുട്ടത്ത് മരുന്നുകൾ മാറി കുത്തിവെപ്പ് എടുക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ മൊബൈൽ ഫോൺ വെളിച്ചമാണ് ഏക ആശ്രയം.

Exit mobile version