Site icon Malayalam News Live

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്ത! ഇനി ഒരു ട്രൂകോളറിന്റെയും സഹായം വേണ്ട; ഫോണില്‍ വരുന്ന ഏതൊരു കോളറുടെയും പേര് കാണാം

ഡൽഹി : മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാർത്ത. ഇനി ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ ഫോണില്‍ വരുന്ന ഏതൊരു കോളറുടെയും പേര് കാണിക്കും.

പറഞ്ഞു വരുന്നത് ഇനി മുതല്‍ പേര് അറിയാൻ ട്രൂ കോളറില്‍ പോയി നോക്കേണ്ട . ഇനി മുതല്‍ അജ്ഞാത നമ്പറുകളുടെ പേര് ഫോണില്‍ കാണിക്കും.

ഇതിനായി ജിയോ, എയർടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ടെലിക്കോം കമമ്പനികള്‍ എച്ച്‌പി, ഡെല്‍, എറിക്‌സണ്‍, നോക്കിയ എന്നിവയുമായി കൈകോർത്തു. വിളിക്കുന്നയാളുടെ പേര് മൊബൈല്‍ സ്‌ക്രീനില്‍ കാണിക്കുന്ന സെർവറുകളും സോഫ്റ്റ്വെയറുകളും ഈ കമ്പനികള്‍ ഒരുമിച്ച്‌ വികസിപ്പിക്കും.

ഇതിനായുള്ള പരീക്ഷണങ്ങള്‍ പല സ്ഥലങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സാങ്കേതികവിദ്യ സ്ഥിരത കൈവരിക്കുന്നതോടെ രാജ്യമെമ്പാടും ഇത് വ്യാപിപ്പിക്കും .

2024 ഫെബ്രുവരിയില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ സ്മാർട്ട്ഫോണുകളിലും സിഎൻഎപി നടപ്പിലാക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിനുപുറമെ, എല്ലാ ടെലികോം കമ്പനികളും ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് ട്രായ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിഎൻഎപി നടപ്പിലാക്കുന്നതോടെ, സ്പാം കോളുകളുടെ ബുദ്ധിമുട്ടില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് മുക്തി നേടാൻ കഴിയും. ഇത് പ്രധാനപ്പെട്ട കോളുകള്‍ തിരിച്ചറിയുന്നത് ഉപഭോക്താക്കള്‍ക്ക് എളുപ്പമാക്കും.

ഇത് എങ്ങന പ്രവർത്തിക്കുമെന്ന് നോക്കാം

ട്രൂകോളർ പോലെയാണ് ഈ സേവനം പ്രവർത്തിക്കുക. മൊബൈല്‍ സ്‌ക്രീനില്‍ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നത് പോലെ തന്നെയാണ് പ്രവർത്തിക്കുക. മൊബൈല്‍ ഫോണില്‍ സിഎൻഎപി നടപ്പിലാക്കുമ്പോള്‍, ടെലികോം കമ്പനിയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ പേര് മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകും. തുടക്കത്തില്‍ ഒരേ കമ്ബനിയിലുള്ള ഉപയോക്താക്കളുടെ പേരുകള്‍ മാത്രമേ സ്‌ക്രീനില്‍ ദൃശ്യമാകൂ.ഉദാഹരണത്തിന്, ഒരു ജിയോ ഉപയോക്താവിന് മറ്റൊരു ജിയോ ഉപയോക്താവില്‍ നിന്ന് കോള്‍ ലഭിക്കുകയാണെങ്കില്‍, അയാളുടെ പേര് ദൃശ്യമാകും. ഏതെങ്കിലും എയർടെല്‍ ഉപയോക്താവ് അദ്ദേഹത്തെ വിളിച്ചാല്‍, അയാളുടെ പേര് സ്‌ക്രീനില്‍ ദൃശ്യമാകില്ല. ടെലികോം കമ്ബനികള്‍ക്കിടയില്‍ ഉപഭോക്തൃ ഡാറ്റ പങ്കിടാൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം.

Exit mobile version