Site icon Malayalam News Live

പാലായിൽ മൊബൈല്‍ കടയുടെ പൂട്ട്‌ പൊളിച്ചു അകത്ത് കയറി മോഷണം; ഇടുക്കി സ്വദേശി അറസ്റ്റിൽ

പാല: പാലാ റിവർവ്യൂ റോഡിലുള്ള അണ്ണൻസ് മൊബൈൽസ് എന്ന കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ചു മോഷണം നടത്തിയ പ്രതിയെ പാലാ പോലീസ് പിടികൂടി.

ഇടുക്കി മാങ്ങതോട്ടിലില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ അനന്തു ബാബു (25) നെ ആണ് പാലാ പോലീസ് പിടികൂടിയത്.

രാത്രി കടയുടെ പൂട്ട്‌ പൊളിച്ചു അകത്തു കയറിയ മോഷ്ടാവ് കടയ്ക്കുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 92000/- രൂപ വില വരുന്ന 12 മൊബൈൽ ഫോണുകൾ മോഷ്ട്ടിക്കുകയായിരുന്നു.

കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സബ് ഇൻസ്‌പെക്ടർ ദിലീപ്കുമാർ.കെയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version