Site icon Malayalam News Live

തൃശൂർ മുൻ മേയർ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്; ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലമെന്ന് പ്രതികരണം

തൃശൂർ മുൻ മേയർ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു. തൃശൂർ മണ്ഡലം സ്ഥാനാർഥി രാജൻ ജെ പല്ലൻ എംകെ വർഗീസിനെ നേരിൽ കാണും. രാജൻ ജെ പല്ലന് പിന്തുണ നൽകുമെന്നും, ഇനിയുള്ള അഞ്ച് വർഷം യുഡിഎഫ് ഭരിക്കാനാണ് സാധ്യതയെന്നും എംകെ വർഗീസ് പറഞ്ഞു. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എംകെ വർഗീസ് കോൺ​ഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ച് കൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു.

അന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായാണ് താൻ സ്വതന്ത്രനായി മത്സരിച്ചത്. ജയിച്ച ശേഷം സ്വന്തം നാട്ടിൽ ഏതെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു അങ്ങിനെയാണ് ഇടതുപക്ഷവുമായി സഹകരിച്ച് പോയത്. ഇടതുപക്ഷത്തിന്റെ കൂടെ ആണെങ്കിലും താൻ എന്താണ് ആഗ്രഹിച്ചത് അത് നടപ്പിലാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിനൊപ്പം നിന്ന് എല്ലാം നടത്തിയിട്ട് തന്നെയാണ് തിരിച്ചുള്ള മടക്കംസുരേഷ് ഗോപി നല്ല വ്യക്തിയാണ് എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version