Site icon Malayalam News Live

അടുക്കളയിലെ മിക്സിയില്‍ അഴുക്കുകള്‍ പതിവാണ്; എങ്കിൽ ഇനി മുതൽ ഈ സാധനങ്ങള്‍ ഉപയോഗിച്ച്‌ മിക്സി വൃത്തിയാക്കി നോക്കൂ

കോട്ടയം: അടുക്കളയിലെ മിക്സിയില്‍ എന്നും അഴുക്കുകള്‍ പതിവാണ്. എന്നാല്‍ മിക്സിയിലെ അഴുക്കുകള്‍ എളുപ്പം മാറ്റാൻ കുറച്ച്‌ വിദ്യകള്‍ പരിചയപ്പെടാം.

ബേക്കിങ് സോഡ

കുറച്ച്‌ വെള്ളത്തില്‍ ബേക്കിങ് സോഡ കലർത്താം. അത് മിക്സി ജാറില്‍ ഒഴിച്ച്‌ വെയ്ക്കാം. അല്‍പ സമയത്തിന് ശേഷം കഴുകി കളയാം.

ചെറുനാരങ്ങ

മിക്സി ജാറിൻ്റെ ബ്ലെയ്ഡിലെ അഴുക്കും എണ്ണമയവും നീക്കം ചെയ്യാനാണ് പ്രയാസം. അതിന് മികച്ച പരിഹാരമാണ് ചെറുനാരങ്ങ.

വിനാഗിരി

വെള്ളത്തിലേയ്ക്ക് കുറച്ച്‌ വിനാഗിരി ചേർത്ത് മിക്സി ജാറില്‍ ഒഴിച്ച്‌ അടിച്ചെടുക്കാം. ഇത് കാഴ്ചയില്‍ എത്താത്ത ഇടങ്ങളിലെ കറകള്‍ പോലു ഇളക്കുന്നതിന് സഹായിക്കും.

മിക്സി ജാറില്‍ അഴുക്ക് അടിഞ്ഞ് കൂടാതിരിക്കാൻ ഉപയോഗിച്ച ഉടൻ കഴുകി വൃത്തിയാക്കിയെടുക്കം. വാഷർ കഴുകാനും മറക്കരുത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും മിക്സിബ്ലേയ്ഡ് ബ്രെഷ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കാം.

Exit mobile version