Site icon Malayalam News Live

കാസർഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി; കാണാതായത് ഇന്നലെ

കാസർഗോഡ് : പള്ളിക്കരയില്‍ കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ചങ്ങാനാശേരി സ്വദേശികളായ അപ്പു ടി എബ്രഹാം, അങ്കിത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാക്കളെ കാണാതായത്. പള്ളിക്കര ബീച്ചിന് സമീപമായിരുന്നു സംഭവം. കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് പേരില്‍ രണ്ട് പേരാണ് തിരയില്‍പ്പെട്ടത്.

Exit mobile version